സോഷ്യൽ മീഡിയ

സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റു ചെയ്യാനോ വീഡിയോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറെകാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്റെ ഉപയോഗം കാണപ്പെടുന്നു.

സോഷ്യൽ മീഡിയ മസ്തിഷ്കത്തിൽ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളിൽ ആസക്തി ജനിപ്പിക്കുന്നു.

അപ്പോൾ, തികച്ചും നിർദോഷകരമായി തോന്നുന്ന ഒരു ഹോബി എങ്ങനെയാണ് “ആസക്തി” ആയി മാറുന്നത്?

ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠനമനുസരിച്ച്, ഒരു ആസക്തി ജനിപ്പിക്കുന്ന പദാർഥം എടുക്കുമ്പോൾ അവ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവോ അതേ രീതിയിൽ തന്നെ സോഷ്യൽ മീഡിയ നമ്മുടെ തലച്ചോറിനെ ബാധിക്കുന്നു. മറ്റുതരത്തിലുള്ള പെരുമാറ്റ ആസക്തികൾ പോലെ, സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ തലച്ചോറിനെ ദോഷകരമായ രീതിയിൽ സ്വാധീനിക്കും.

സോഷ്യൽ മീഡിയ പലവിധത്തിൽ അതായത് നിർബന്ധമായും അമിതമായും നമ്മൾ ഉപയോഗിച്ചേക്കാം. പോസ്റ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയിലൂടെ സ്ക്രോൾ ചെയ്യുന്നത് നമ്മുടെ ജീവിതത്തിന്റെ മറ്റ് മേഖലകളെയും അവയുടെ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്നു.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും മേൽപ്പറഞ്ഞ ആസക്തി ഉണ്ടാകണമെന്നില്ല. ഈ പ്രവർത്തനം കൂടുതൽ ആളുകൾക്ക് കൂടുതൽ പ്രാപ്യമാകുന്നതിനാൽ, കൂടുതൽ ആളുകൾ അവരുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സോഷ്യൽ മീഡിയയിലേക്കുള്ള ആസക്തി വളർത്തിയെടുത്തേക്കാം.

സോഷ്യൽ മീഡിയ ബുദ്ധിശൂന്യവും നിരർഥകവുമായ വിനോദമായി തോന്നുമെങ്കിലും, അത്യഥാർത്ഥത്തിൽ നമ്മുടെ തലച്ചോറിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഒരു സോഷ്യൽ മീഡിയ അറിയിപ്പ് ലഭിക്കുമ്പോൾ, നമ്മുടെ മസ്തിഷ്കം ഒരു റിവാർഡ് പാത്ത്വേ വഴി ഡോപാമൈൻ എന്ന രാസ സന്ദേശം അയയ്ക്കുന്നു, അത് നമ്മുക്ക് നല്ല അനുഭവം നൽകുന്നു. അതിനാൽ ഡോപാമൈനെ റിവാർഡ് ഹോർമോൺ എന്നാണ് വിളിക്കുന്നത്. ഈ ന്യൂറോട്രാൻസ്മിറ്ററുകൾ ആനന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ ഭക്ഷണം, വ്യായാമം, പ്രണയം, ലൈംഗികത, ചൂതാട്ടം, മയക്കുമരുന്ന്, ഇപ്പോൾ സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഡോപാമൈൻ എന്ന രാസവസ്തു, നമ്മുടെ മാനസികാവസ്ഥയെയും പ്രചോദനത്തെയും പ്രതിഫലബോധത്തെയും നിയന്ത്രിക്കുന്നു.

ഡോപാമൈൻ ഒരു വിധത്തിൽ പ്രതിഫലത്തേക്കാൾ പ്രതീക്ഷയാണ് നമ്മളിൽ ജനിപ്പിക്കുന്നത്: നമ്മുടെ ഫോണിൽ ഒരു അലേർട്ട് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ, അത് എന്താണെന്നറിയാനുള്ള ആകാംഷയായിരിക്കും മുൻപന്തിയിൽ നില്ക്കുന്നത്. ഈ നോട്ടിഫിക്കേഷൻ എന്തും ആകാം, ഒരു ടെക്സ്റ്റോ, ഇ-മെയിലോ, ട്വിറ്ററിലെ മറുപടിയോ, ഫേസ്ബുക്ക് സന്ദേശമോ ആകാം എന്നാൽ അത് പരിശോധിക്കുന്നതുവരെ അത് ആരിൽ നിന്നാണെന്നോ എന്തിനെക്കുറിച്ചാണെന്നോ അതിൽ എന്താണോ പ്രതിപാദിച്ചിരിക്കുന്നതെന്നോ നമ്മുക്ക് അറിയെന്ന വരില്ല. ഈ ഒരു ജിജ്ഞാസ ഡോപാമൈൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

സോഷ്യൽ മീഡിയ ഉപയോഗിച്ചതിന് ശേഷം നമ്മുക്ക് കൂടുതൽ ഡോപാമൈൻ ഉത്പാദനം അനുഭവപ്പെടുമ്പോൾ, നമ്മുടെ മസ്തിഷ്കം ഈ പ്രവർത്തനത്തെ പ്രതിഫല ദായകമായ ഒന്നായി തിരിച്ചറിയുന്നു. അത് നമ്മൾ വീണ്ടും ആവർത്തിക്കാൻ തലച്ചോർ നമ്മളെ പ്രേരിപ്പിക്കുന്നു. നമ്മൾ സ്വന്തമായി ഒരു പോസ്റ്റു ഉണ്ടാക്കി പോസിറ്റീവ് ഫീഡ്ബാക്ക് നേടിയപ്പോൾ അതിനൊരുപ്രതികരണം കൂടുതൽ അനുഭവപ്പെട്ടേക്കാം. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവ് വികാരങ്ങൾ താൽക്കാലികം മാത്രമാണ്. ഈ പോസിറ്റീവ് റൈൻഫോഴ്സ്മെന്റിൽ നമ്മുടെ മസ്തിഷ്കം ഏർപ്പെടുന്ന രീതി മറ്റാശക്തികളിലും കാണപ്പെടുന്നു. സോഷ്യൽ മീഡിയ മനുഷ്യബന്ധത്തെ അനുകരിക്കുന്നു, ഞങ്ങൾക്ക് ലൈക്കുകളും കമന്റുകളും ലഭിക്കുമ്പോൾ ഡോപാമൈൻ റിലീസിന് പ്രേരിപ്പിക്കുന്നു. അതിനാൽ, വീണ്ടും സോഷ്യൽ മീഡിയയിലേക്കു കൂടുതൽ തിരിയാൻ നമ്മൾ നിർബന്ധിതരാകുന്നു.

ചില സന്ദർഭങ്ങളിൽ, ജോലിയോ അസുഖമോ കാരണം നമ്മൾ ഒറ്റപ്പെടുകയാണെങ്കിൽ സോഷ്യൽ മീഡിയ സ്വാഗതാർഹമായ ഒരു ശ്രദ്ധാശൈഥില്യമാണ്. കൂടുതൽ ഇടപഴകുമ്പോൾ, ഏകാന്തത കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രവർത്തനമാണിതെന്ന് നമ്മുടെ മസ്തിഷ്കം നമ്മളോട് പറയുന്നു (യഥാർത്ഥത്തിൽ ഇതു അങ്ങനെ ആയിരിക്കണമെന്നില്ല).

നമുക്ക് ഒരു മാനസിക ഇടവേള ആവശ്യമായി വരുമ്പോൾ, മസ്തിഷ്കം സാമൂഹിക ഇടപെടൽ ആഗ്രഹിക്കുന്നു. “മസ്തിഷ്കത്തിന്റെ സാമൂഹിക സ്വഭാവം ജൈവശാസ്ത്രപരമായി അധിഷ്ഠിതമാണ്. അതുകൊണ്ടാണ് നമ്മൾ ജോലിയിൽ നിന്ന് ഒരു ഇടവേള എടുക്കുമ്പോൾ മസ്തിഷ്കം അതേസമയം തന്നെ സോഷ്യൽ മീഡിയ ടൈംലൈനിൽ നമ്മുടെ സുഹൃത്തുക്കൾ എന്താണ് ചെയ്യുന്നതെന്ന് നോക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നത്.

സോഷ്യൽ മീഡിയയിലെ വികാര-അടിക്കുറിപ്പുള്ള ചിത്രങ്ങൾ നോക്കുന്ന ആളുകൾ അവരുടെ പ്രിഫ്രോണ്ടൽ കോർട്ടെക്സിൽ പ്രധാന പ്രവർത്തനം അനുഭവിക്കുന്നു. ഒരു ഫോട്ടോയിലേക്ക് നോക്കുന്നതിൽ മാത്രം ഒരു സാമൂഹിക ബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് വ്യക്തികൾ മാനസികമായി വിശ്രമിക്കുമ്പോഴും അവരുടെ ചുറ്റുമുള്ള ആളുകൾ എന്ത് ചെയ്യുന്നു എന്നറിയാൻ താൽപര്യം കാണിക്കുന്നത്. ഇതു മസ്തിഷ്കത്തിന്റെ ഒരു പ്രത്യേകതയാണ് എന്ന വേണം പറയാൻ.

സോഷ്യൽ മീഡിയ നമ്മുടെ ഡോർസോമീഡിയൽ പ്രിഫ്രോണ്ടൽ കോർട്ടെക്സിനെ വളരെയധികം സ്വാധീനിക്കുന്നത്കാരണം ഒരു സോഷ്യൽ ലെൻസിലൂടെ തലച്ചോറിന്റെ ഈ ഘടന ലോകത്തെ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ മസ്തിഷ്കത്തിന്റെ ഈ ഭാഗം (ഡോർസോമീഡിയൽ പ്രിഫ്രോണ്ടൽ കോർട്ടക്സ്) സജീവമാകുമ്പോൾ, മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കാൻ കഴിയും. കൂടാതെ അവർക്കെന്ത് വികാരങ്ങൾ അനുഭവപ്പെടാം എന്നതിനെക്കുറിച്ച് വേഗത്തിൽ വിലയിരുത്താൻ കഴിയും.

ഹാർവാർഡ് യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു പഠനം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്തുകൊണ്ടാണ് ഇത്രയധികം ജനപ്രിയത നേടിയതും നിരവധിആളുകൾക്ക് വളരെയധികം ആസക്തി ഉളവാക്കുന്നതും എന്നതിന്റെ തെളിവുകൾ കാണിക്കുന്നു. ഒരു കൂട്ടം പരീക്ഷണങ്ങളിലൂടെ, ഗവേഷകർ മനസ്സിലാക്കിയത്, തന്നെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത്, ഭക്ഷണം കഴിക്കുന്നതിലൂടെയോ പണം സമ്പാദിക്കുന്നതിലൂടെയോ, ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയോ ലഭിക്കുന്ന അതേ ആനന്ദം, ആനന്ദാനുഭൂതിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ അതേ ഭാഗത്തെ സജീവമാക്കുന്നു എന്നാണ്.

എന്നിരുന്നാലും സ്വയം വെളിപ്പെടുത്തൽ ഒരു പ്രതിഫല ദായകമായ അനുഭവമായാണ് നമ്മുടെ മസ്തിഷ്കം കണക്കാക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ആളുകൾ തങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ റിവാർഡുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങൾ അതി തീവ്രമായ രീതിയിൽ മുഴുകുന്നതായി ഗവേഷകർ കണ്ടെത്തി. എന്നാൽ അവർ മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോൾ അതത്ര തീവ്രമായി മുഴുകുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. അതിനാൽ മറ്റുള്ളവരുമായി ബന്ധം നിലനിർത്താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുമാത്രമല്ല, നമ്മുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായും നാം അതിനെ ഉപയോഗിക്കുന്നു.

സോഷ്യൽ മീഡിയ ഉപയോഗം സാധാരണയായി നിരുപദ്രവകരമാണെങ്കിലും, അതിനെ അമിതമായി ആശ്രയിക്കാതിരിക്കുകയും അത്യധികം ആസക്തി ഉണ്ടാകാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വളരെയധികം സോഷ്യൽ മീഡിയ പ്രവർത്തനം അക്കാദമിക തലങ്ങളിലും വ്യക്തിബന്ധങ്ങളിലും ഒരാളുടെ ജീവിതത്തിന്റെ മറ്റ് തലങ്ങളിലും പലവിധത്തിൽ ബാധിക്കും.

സോഷ്യൽ മീഡിയ അഡിക്ഷൻ്റെ ദോഷവശങ്ങൾ എന്തൊക്കെയാണ്?

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ശ്രദ്ധ ചെലുത്തുന്നതു ദോഷകരമാണെന്ന് പറയാൻ സാധ്യമല്ല. എന്നിരുന്നാലും, സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുമ്പോൾ നെഗറ്റീവ് ഇഫക്റ്റുകൾ പരിഗണിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ യാഥാർത്ഥ്യബോധത്തെ ദോഷകരമായി സോഷ്യൽ മീഡിയ ബാധിക്കുന്നു. സോഷ്യൽ മീഡിയ ലോകത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന കാരണം ഉപയോക്താക്കളും അവരെ സ്വാധീനിക്കുന്നവരും ഇതിനെ അത്യധികം ഗ്ലാമറൈസ് ചെയ്യുമ്പോൾ അവ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ അവസരത്തിൽ അത്അത്യധികം മാരകമായേക്കാം.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം മെമ്മറി കുറവുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷണങ്ങൾ കാണിക്കുന്നു, പ്രത്യേകിച്ച് നമ്മുടെ ട്രാൻസാക്റ്റീവ് മെമ്മറിയിൽ. മസ്തിഷ്കത്തിൽ സംഭരിക്കാൻ ആവശ്യമായ വിവരങ്ങൾ ഏതൊക്കെയാണ് എന്ന് തീരുമാനിക്കുന്നതും ഏതൊക്കെ വിവരങ്ങൾ ഔട്ട്‌സോഴ്സ് ചെയ്യാമെന്നതും ഇതരത്തിലുള്ള മെമ്മറിയിൽ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയുടെ സാധ്യമായ ദോഷഫലങ്ങൾ

  • കുറഞ്ഞ ആത്മാഭിമാനം
  • മറ്റുള്ളവരുടെ ജീവിതം നമ്മുടെതേക്കാൾ “മികച്ചതാണ്” എന്ന തെറ്റായ ധാരണകൾ ജനിപ്പിച്ചേക്കാം
  • വർധിച്ച ഒറ്റപ്പെടലും ഏകാന്തതയും
  • ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം
  • സാമൂഹിക ഉത്കണ്ഠ രോഗത്തിന്റെ തുടക്കമായിമാറാം
  • നഷ്ടപ്പെടുമോ എന്ന ഭയം, ഇത് കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗത്തിലേക്ക് നയിച്ചേക്കാം
  • സോഷ്യൽ മീഡിയ ഉപയോഗം ഉറക്കം കുറയുന്നതിനും അത്തടസ്സപ്പെടുത്തുന്നതിനും കാലതാമസം വരുത്തുന്നതിനും കാരണമാകുന്നു, പ്രത്യേകിച്ചും നിങ്ങൾ ഉറങ്ങുന്നതിന് നേരത്തെ സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണെങ്കിൽ, ഇത് വിഷാദം, മെമ്മറി നഷ്ടം, മോശം അക്കാദമിക് പ്രകടനം എന്നിവ സൃഷ്ടിച്ചേക്കാം
  • സോഷ്യൽ മീഡിയ ഉപയോഗം ഉപയോക്താക്കളുടെ ശാരീരിക ആരോഗ്യം നേരിട്ട് ബാധിക്കുന്നു
  • ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നു, ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിച്ചേക്കാം
  • മോശം ഗ്രേഡുകൾ അല്ലെങ്കിൽ ജോലി പ്രകടനം
  • “യഥാർത്ഥ” ജീവിതത്തിലെ ബന്ധങ്ങളെ അവഗണിക്കുക വഴി സഹജീവികളോടു സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള കഴിവ് കുറയുന്നു

സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെട്ട ആളുകളുടെ കാരണങ്ങളും പ്രൊഫൈലും എപ്രകാരമുള്ളതാണെന്നു നോക്കാം

സോഷ്യൽ മീഡിയയോടുള്ള ആസക്തിയുടെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട കാരണങ്ങളിൽ ഒന്ന് ആത്മാഭിമാനം, വ്യക്തിപരമായ അതൃപ്തി, വിഷാദം, ഹൈപ്പർ ആക്ടിവിറ്റി എന്നിവയും വാത്സല്യമില്ലായ്മയും ആണ്. തീവ്രമായ, എന്നാൽ എല്ലായ്പ്പോഴും ക്ഷണികമായ ഒരു സംതൃപ്തി അനുഭവിക്കാൻ പല യുവാക്കളും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നു, എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിക്കുന്നതിലൂടെ അവർക്കു വിപരീത ഫലമുണ്ടാകാം.

16 നും 24 നും ഇടയിൽ പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ് ആസക്തിയുടെ സാധാരണ പ്രൊഫൈൽ.

കൗമാരക്കാർക്കാണ് ആസക്തിയിലേക്കു വീഴാനുള്ള ഏറ്റവും ഉയർന്ന അപകട സാധ്യത. വിദഗ്ദ്ധർ പറയുന്ന മൂന്ന് അടിസ്ഥാന കാരണങ്ങളാൽ ഇവയൊക്കെയാണ്:

  • അവരുടെ ആവേശഭരിതമായ പ്രവണത
  • വ്യാപകവും വളരുന്നതുമായ സാമൂഹിക സ്വാധീനത്തിന്റെ ആവശ്യകത
  • ഒടുവിൽ, അവരുടെ ഗ്രൂപ്പ് ഐഡന്റിറ്റി വീണ്ടും ഉറപ്പിക്കേണ്ടതിന്റെ ആവശ്യകത

നിങ്ങൾ സോഷ്യൽ മീഡിയയ്ക്കു അടിമപ്പെട്ടിരിക്കുന്നുവെന്നത് വ്യക്തമാക്കുന്ന സൂചനകൾ:

  • സോഷ്യൽ മീഡിയയിൽ ധാരാളം സമയം ചിലവഴിക്കുന്നു
  • നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തപ്പോൾ പലപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കുന്നു
  • സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനായി മറ്റുപ്രവർത്തനങ്ങൾ, ഹോബികൾ, അല്ലെങ്കിൽ മറ്റുള്ളവരുമായി സമയം ചെലവഴിക്കൽ എന്നിവയിൽ കുറച്ച് സമയം ചിലവഴിക്കുന്നു
  • ജോലി, സ്കൂൾ, ബന്ധങ്ങൾ എന്നിങ്ങനെ നിങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു
  • നിങ്ങൾക്ക് സോഷ്യൽ മീഡിയ ആക്സസ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ഉത്കണ്ഠയും ക്ഷോഭവും പോലെയുള്ള നെഗറ്റീവ് വികാരങ്ങൾ അനുഭവപ്പെടുന്നു
  • നെഗറ്റീവ് വികാരങ്ങളെ നേരിടാനുള്ള ഒരു മാർഗമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു

പ്രസിദ്ധനായ അമേരിക്കൻ ആക്ടർ ബിൽ മുറയുടെ വാക്കുകൾ ഇവിടെ ചേർക്കുകയാണ്:
“നാം എല്ലാത്തിനെയും വിലമതിക്കുന്നതിനുപകരം നമ്മുടെ ജീവിതത്തെ പലവിധത്തിൽ താരതമ്യം ചെയ്യാൻ സോഷ്യൽ മീഡിയ നമ്മെ പഠിപ്പിക്കുന്നു. നല്ല ആശയങ്ങൾ പങ്കുവയ്ക്കാൻ, മറ്റുള്ളവരെ നല്ലരീതിയിൽ പ്രോത്സാഹിപ്പിക്കാൻ, പരസ്പരം സഹായിക്കാൻ മാത്രമായിമാറ്റാം സോഷ്യൽ മീഡിയ ഉപയോഗം. അല്ലാതെ നമ്മുടെ ജീവിതങ്ങളെ കീഴ്മേൽ മറിക്കുന്ന തരത്തിൽ ആവരുത്. അവയിലൂടെ മാത്രം ഒതുങ്ങി തീരുന്നതാവരുത് നമ്മുടെ വ്യക്തി ബന്ധങ്ങൾ.

ഓർക്കുക, നിങ്ങൾ നിങ്ങളായിത്തന്നെ ജീവിക്കുന്നതിലാണു ജീവിതത്തിന്റെ മനോഹാരിത. അത്കൈമോശം വരാതിരിക്കാൻ ശ്രദ്ധിക്കുക

Binitha K M

February 20, 2025

Posted in Magazine