29 വർഷത്തെ സേവനത്തിനുശേഷം KSEB യിൽ നിന്നും വിരമിച്ച് ആ തിരുമുറ്റത്തു നിന്നും പടിയിറങ്ങുമ്പോൾ എന്റെ service ജീവിത ഓർമ്മകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ഹൃദയത്തിൽ വല്ലാത്ത വിങ്ങലും, നൊമ്പരവും ഉളവാക്കി കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു.56 വയസ്സ്, ഈ പ്രായം ജീവിതത്തിൽ ഒന്നുമല്ല. വെറുതെ ഇരുന്നു ശിഷ്ട ജീവിതം കളയുക എന്നുവെച്ചാൽ അസുഖങ്ങളും മറ്റും പെട്ടെന്ന് ബാധിച്ചു വാർദ്ധക്യം വേഗത്തിലാകും എന്ന് മനസിലാക്കി ഇനിയും ഒരുപാടു കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയും എന്ന് എന്റെ ആരോഗ്യസ്ഥിതിയിന്മേൽ ഏതു വിഷയം പഠിക്കണം എന്ന് ആലോചിക്കാൻ അധികം സമയം വേണ്ടിവന്നില്ല. mobile phone repairing കോഴ്സ് തന്നെ ആയിക്കോട്ടെ എന്നുകരുതി, കരുതാൻ കാരണം മൊബൈൽ ഇല്ലാത്ത ലോകമില്ല, എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ഇത്.ഒരു വീട്ടിൽ എത്രപേരുണ്ടോ അവരൊക്കെ ഇത് ഉപയോഗി ക്കുന്നുണ്ടെന്നാണ് കണക്ക്. ടെക്നോളജി വളർന്നു കൊണ്ടിരിക്കുന്നു അതിനൊപ്പം ഇതിന്റെ ആവശ്യക്കാർ കൂടിവരുന്നു. മൊബൈൽ റിപ്പറിങ് അവിഭാജ്യ ഘടകമാണെന്ന് അങ്ങനെ മനസ്സിലാക്കി. ഈ ആഗ്രഹം എന്റെ ഭാര്യ യോട് പറഞ്ഞപ്പോൾ അവരും സമ്മതിച്ചു, അവർ Agriculture ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു ഇനിയും നാലഞ്ച് വർഷം ഉണ്ട് പെൻഷൻ പറ്റാൻ, മക്കൾ രണ്ടുപേരും UK യിൽ ഉന്നത പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ എന്റെ സർവീസ് ഉണ്ടായിരുന്നതിന്റെ routine cut ആകാത്ത രീതിയിൽ ഇത് പ്രയോജനപ്പെടുമെന്നും അതുകൊണ്ട് ഇഷ്ടപെട്ട വിഷയമായ മൊബൈൽ ഫോൺ repairing കോഴ്സ് തന്നെ നോക്കിക്കോളൂ എന്ന് പറഞ്ഞ് എന്റെ സഹധർമ്മണി എനിക്ക് പൂർണ്ണ സപ്പോർട്ടും നൽകി അങ്ങനെ ഗൂഗിൾ പരതിയപ്പോൾ തന്നെ ഇതാ കാണുന്നു "Bellcell smart phone Technology Institute Thrissur " പുതുക്കാട് വീടുള്ള എനിയ്ക്കിത് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് മനസ്സിലാക്കി അങ്ങനെ ഇവിടം ബന്ധപ്പെട്ടപ്പോൾ ഞാൻ ചോദിച്ചത് എനിക്ക് 56 വയസായി കണ്ണിൽ പവർഗ്ലാസ് ഉപയോഗിക്കുന്നു കോഴ്സ് ചെയ്യാൻ അനുവദീനമാണോ എന്നാണ്, അവിടെ നിന്നും എനിക്ക് കിട്ടിയ മറുപടി എനിക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു, പ്രായം ഒരുപ്രശ്നമേ അല്ല തീർച്ചയായും വിജയിക്കാൻ കഴിയുമെന്നും 4 മാസത്തെ, കോഴ്സ്, examinu ശേഷം സർട്ടിഫിക്കറ്റ്( NSDC )ലഭിക്കുന്നതും ഇതു കഴിഞ്ഞാൽ നല്ലൊരു അവസരം ഉള്ള വിവരം അറിഞ്ഞു. ഒന്നും മടിച്ചുനിന്നില്ല. ഉടനെ തന്നെ കോഴ്സിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
ദിവസങ്ങൾക്കു ശേഷം സെന്ററിൽ നിന്നും ക്ലാസ്സിൽ പ്രവേശിക്കേണ്ട തിയ്യതി അറിയിച്ചു വിളിച്ചു
ഭയപ്പാടോടെയും എന്നാൽ കുട്ടികാലത്തു സ്കൂളിൽ പോയ ആ ആവേശംത്തോടെയുമാണ് ആദിവസം ക്ലാസ്സിൽ വന്നത്, പുതിയ കുട്ടികൾ, വ്യത്യസ്തമായ അന്തരീക്ഷം, കുട്ടികൾ എന്റെ മക്കളുടെ പ്രായം അതിനു താഴെയും ആണെന്ന് മനസ്സിലായി. അവരുടെ കൂടെ ഞാനും ഒരുകുട്ടിയായിമാറുകയായിരുന്നു. യൂണിഫോം ധരിച്ചു, ടാഗ്കഴുത്തിൽ ഇട്ട് പഴയ കുട്ടിക്കാലം ഓർമയിൽ വന്നു. ആകാലം കുട്ടികളുമായി കലപില കൂടിയതും, വഴക്കിട്ടതും, കടയിൽ നിന്നും മുട്ടായി വാങ്ങി കഴിച്ചതും,തൊടിയിൽ ഇറങ്ങി പൂക്കൾ പറിച്ചതും, വയൽ വരമ്പിലൂടെ നടന്നതും മഴയത്ത് ചേമ്പില തലയിൽ വച്ചുനടന്നതും എല്ലാം എന്റെ ആ കുട്ടിക്കാലം എനിക്ക് ഈ നിമിഷം തിരിച്ചു തന്നു.
സാധാരണ സ്കൂളിൽ പഠിക്കുന്നത് പോലെത്തന്നെയാണ് ഇവിടെയും, ഒരു institution വേണ്ടുന്ന എല്ലാ Displinsഉം പാലിച്ചു പോന്നിരുന്നു
അതിനാൽ ആർക്കും തന്നെ ഉഴപ്പാൻ കഴിയില്ല. ക്ലാസ്സുകളും ആ രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. കർക്കശമായതിനാൽ തികച്ചും നല്ല രീതിയിൽ training ന്റെ ഗുണം ലഭിച്ചു.ഇതിന് ചുക്കാൻ പിടിച്ചിരുന്നത് HOD Silpa ടീച്ചർ ആയിരുന്നു അ വർത്തന്നെയായിരുന്നു first module ൽ ഇലക്ട്രോണിക്സിന്റെ ബേസിക് തിയറി ,, മൊബൈൽ ഫോൺ പ്രവർത്തനരീതി, അതിന്റെ circuits, Sensors തുടങ്ങിയവ ഒട്ടും ബോറടിപ്പിക്കാതെ ടീച്ചർ മികച്ച രീതിയിൽ പറഞ്ഞു മനസിലാക്കിത്തന്നു.
ഈ modulil തന്നെ യാണ് Aswin മാസ്റ്റർ, ആൻഡ്രോയ്ഡ് ഫോൺ, IPhone തുടങ്ങിയവയുടെ സോഫ്റ്റ്‌വെയർ, FRP, Bypass Flashing, Unlocking tools തുടങ്ങിയ പഠിപ്പിച്ചുതന്നു.
മാഷിന്റെ ക്ലാസ്സ് നല്ല നിലവാരമുള്ളതും easy യായി മനസിലാക്കാൻ കഴിയുന്നതുമായിരുന്നു.
ഈ സ്ഥാപനത്തിന്റെ മേലാധികാരികൾ ആയ സിറാജുദീൻ സാർ, അനീസ് സാർ മറ്റുമുള്ള സർമാരും തികച്ചു വ്യത്യസ്തനിറഞ്ഞ സ്നേഹത്തിന്റെ നിറകുടങ്ങളാണ്. ഞങ്ങക്ക് സുഖമായി പഠിക്കുന്നതിനും, ഒരുവേർതിരിവ് കാണിക്കാതെ സ്റ്റാഫിന്റെ എടുത്തും, ടീച്ചേഴ്സിന്റെ അടുത്തും കുട്ടികളുടെ അടുത്തും
പെരുമാറുന്നത് കാണാൻ കഴിയുമായിരുന്നു. എല്ലാവരും ഇവരുടെ കീഴിൽ സന്തുഷ്ടരാണെന്ന് ഇതു തെളിയിക്കുന്നു.അങ്ങനെ ഒരുമയുടെ, ഒത്തൊരുമയുടെ ഇൻസ്റ്റിറ്റ്യൂട്ട് ആണിതെന്നു തെളിയിക്കുന്നു. എന്തുകൊണ്ടും മാതൃകപരമായ വിദ്യാലയമാണിത്.
കുട്ടികളുടെയും, സ്റ്റാഫിന്റെയും, ടീച്ചേഴ്സിന്റെയുംമറ്റുള്ളഎല്ലാവരുടെയും കൂട്ടായ്മ
ക്ക് വേണ്ടിയും, മത്സരബുദ്ധിക്കുവേണ്ടിയും കുട്ടികൾക്കായി പലതരത്തിലുള്ള Compitition പ്രോഗ്രാം നടത്തിയിരുന്നു. അതിൽ ഉൾപ്പെട്ടതായിരുന്നു Robofest, Paper presentation for upcoming models അതിന്റെ comparison , എല്ലാവരും വളരെ വീറും വാശിയോടെ ഇതിൽ പങ്കെടുത്തു. പരിപാടി വിജയിപ്പിച്ചു. അങ്ങനെ ഓരോരുത്തരുടെയും അറിവ് വർധിച്ചതിനോടൊപ്പം വ്യക്തിവികാസം ഉണ്ടാക്കുന്നതിനും ഇതു സാധിച്ചു.
ഈ കോഴ്സിന്റെ Second module കൈകാര്യം ചെയ്തിരുന്നത് നിഖിൽ മാഷായിരുന്നു, മാഷിന്റെ അർപ്പണബോധം പറയാതിരിക്കാൻ വയ്യ. ക്ലാസ്സിൽ എപ്പോഴും കൂടെ നിന്നുകൊണ്ട് ക്ലാസിനു മിഴിവേകി. ആദ്യം അൽപ്പം ഭയപ്പാടോടെയാണ് ഞാൻ ക്ലാസ്സിൽ ഇരുന്നത്. കാരണം componets വർക്കിൽ കാഴ്ചക്കുറവുള്ള എനിക്ക്മാത്രം Microscope നൽകി എന്നിൽ ആത്മവിശ്വാസം കൂട്ടി മാതൃകയായി മാഷ്.
ഈ modulil പഠിപ്പിച്ചത്, Phone assembling, dis assembling, jumpering, components changing, Soldering, Disoldering with wick/pump,, volume button removing fitting, battery checking, boosting Display changing, glass changing, Multimeter കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ആയിരുന്നു.
ഒരു നല്ല അദ്ധ്യാപകനായും, സഹപാഠിയായും നിന്ന്, എല്ലാ സ്റ്റുഡന്റസ് നെയും കേട്ടുറപ്പായി നിർത്തി ഞങ്ങളുടെ സ്നേഹാദരവ് ഏറ്റുവാങ്ങി.
Module 3 പൊതുവെ കുറച്ചുബുദ്ധിമുട്ടാകും എന്ന് അഭിപ്രായങ്ങൾ കേട്ടിരുന്നു. എന്നാൽ അതിനെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ട് Fazil മാഷിന്റെ തനതുരീതിയിൽ നിന്ന് കൊണ്ട് തന്നെ വിഷയങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്നു പഠിപ്പിച്ചു.
Mictro jumpering, mikes, Normal IC works, IC reballing, SIM connection, Borneo schematics & Hard ware solutions, Display /Glass changing ഇവയൊക്കെ യായിരുന്നു മാഷിന്റെ വിഷയങ്ങൾ എന്നാൽ first module ൽ Aswin മാഷിന്റെ കൂടെ ഞങ്ങൾക്ക് Software വിഷയം നല്ല ക്ഷമയോടെയും കുറ്റമറ്റ രീതിലും എടുത്തു നന്നു മാതൃകയായി.
ദിവസവും ടൂൾസിന്റെ ഇടയിൽ ഉള്ള ജീവിതത്തിൽ നിന്ന് ഒരു വിശ്രമത്തിനുവേണ്ടി, ഒരു one day Trip ഈ institutiil നിന്നും തയ്യാറാക്കി തന്നു, അതിനു നമ്മുടെ CMD ക്കും CEO ക്കും പ്രത്യേകനന്ദി യുണ്ട്.കാരണം ഇതുപോലൊരു സുന്ദര സ്ഥലം തൃശ്ശൂരിന്റെ മണ്ണിൽ ഉള്ള വിവരം അവിടെ ചെന്നുകണ്ടപ്പോൾ മാത്രമാണ് മനസിലായത്. അതുവേറൊന്നുമല്ല "Echo Garden Resort Cheruthuruthy " ഞാൻ അറിയാതെ, കാണാതെ പോയ ഏറ്റവും പ്രകൃതി രമണീയമായ സ്ഥലം. അന്ന് പതിവിനും വിപരീതമായി പ്രകൃതി കനിഞ്ഞു ചാറ്റൽ മഴ പെയ്തിരുന്നു കൂടെ ഇളംകാറ്റും,കുളിർമയുള്ള അന്തരീക്ഷത്തിൽ ഞങ്ങൾ ആനന്ദനൃത്തമാടി, നല്ല wibe ആയിരുന്നു അത്. ടീച്ചേഴ്സും സ്റുഡന്റ്സും എല്ലാവരും ചേർന്നു പലപല ഗെയിംകൾ നടത്തി. സ്വിമ്മിംഗ് പൂൾ ഏറെ ലഹരി നിറഞ്ഞതായിരുന്നു. boating ഉം ഹോ ഗംഭീരം. അതെല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ മനസ്സിൽ ഒരു നൊമ്പരം. ജീവിതത്തിൽ മറക്കാൻ കഴിയാത്ത അപൂർവങ്ങളിൽ ഒന്നു സമ്മാനിച്ച ഇതിന്റെ അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി...
പിന്നീട് Fourth module ക്ക് പ്രവേശിച്ചു., 3rd ന്റെ തുടർച്ചയായതുകൊണ്ട് Training വിഷയം എളുപ്പം മനസിലാക്കി തരുവാൻ ഞങ്ങളുടെ ചങ്ക് Jazeem മാഷിന് കഴിഞ്ഞു.മാഷിന്റെ ക്ലാസ്സ് super ആണ് ഒരു ടെൻഷനും കൂടാതെ വളരെ ആത്‍മവിശ്വാസത്തോടെ വർക്കുകൾ ചെയ്യാൻ കഴിഞ്ഞു നല്ല അറിവാണ് ഇവിടെ നിന്നും കിട്ടിയത്.
ഈ module ൽ പഠിപ്പിച്ച വിഷയങ്ങൾ,.
Power/EMMC/CPU IC's Dismantling &Reballing with universal stencil,refitting, Iphone Sandwitch board, IC Reballing, Display/Glass change, SIM jumpering etc
നല്ലൊരു Mobile phone hardware technician ആയി ഈ കലാലയം വിട്ട് ജോലിയിൽ പ്രവേശിക്കാൻ തരത്തിലുള്ള പ്രാവീണ്യം ഉണ്ടാക്കിത്തന്ന മാഷിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി..
കോഴ്സിന്റെ അവസാന നാളുകളിൽ കടന്നുവന്ന ”ഓണം " ഓർമയിൽ എന്നും സൂക്ഷിക്കാൻ തരത്തിലുള്ള ഒരു ഗംഭീര പരിപാടിയായി ട്ടാണ് ഇതിന്റെ ഭാരവാഹികൾ സംഘടിപ്പിച്ചത്. ഓണപൂക്കളമിട്ട് എല്ലാവരും ഒരുപോലെ ആനന്ദനൃത്തം ചവിട്ടിയും, അർപ്പുവിളിച്ചും മാവേലി തമ്പുരാനെ എതിരേററ്റു, ഓണപാട്ടും, വടംവലി, സുന്ദരിക്ക് പൊട്ടുതുടൽ, ഉറിയടി തുടങി ഇമ്പമേറിയ ചടങ്ങുകൾ കണ്ണിനും കാതിനും മനസ്സിനും കുളിർമയേകി, ഓണസദ്യയും കഴിച്ച് എല്ലാവരും ഒത്തൊരുമയോടെ നിന്ന് ഈ ദിവസം ധന്യമാക്കി...
അങ്ങനെ ഞാൻ ഇവിടെത്തെ കോഴ്സ് പൂർത്തീകരിച്ച് ഇറങ്ങുകയാണ് വിശാലമായി തുറന്നു കിടക്കുന്ന ലോകത്തിന്റെ കോണിലേക്ക് അടുത്ത ലക്ഷ്യത്തിനുവേണ്ടി.....
എന്നെ സഹായിച്ചും, എന്നോടൊപ്പം നിന്ന് എനിക്ക് കൂടുതൽ അറിവ്പകർന്നു നൽകി നല്ലൊരു മൊബൈൽ ടെക്‌നിഷ്യൻ ആകാൻ വേണ്ട സപ്പോർട്ട് നൽകിയ എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും നന്മയുടെ വരദാനമായ ഈ കലാലയത്തിനും എല്ലാ വിധ നന്മകളും ഭാവുകങ്ങളും നേരുന്നു.
ഈ കലാലയം നാൾക്കുനാൾ വളർന്നു പന്തലിക്കട്ടെ...
placement ൽ പോകുന്ന എന്റെ എല്ലാസഹപ്രവർത്തകർക്കും ഊഷമളമായ യാത്രാമംഗളങ്ങൾ നേരുന്നു. നന്ദി, നന്ദി, നന്ദി....,

Haridasan
February 06, 2025
- By admin
- No Comments