ദയവായി ലൈനിൽ തുടരൂ…

നിഷാശലഭങ്ങൾപാറിപ്പരന്നൊരാ –

നിശയിൽഞാനൊരുനവ –

നിശ്വാസമുതിർത്തു്…

ഇന്നലെഞാൻമറന്നിട്ടൊരെൻ

അമൂല്യനിധിയെഅലസമായെങ്കിലും

ഈവഴിത്താരകളിൽതേടിഞാൻ

കണ്ടുകിട്ടിയില്ലെനിക്കെന്റെപ്രാണനെ

കണ്ടുകിട്ടുന്നവർഒരു ‘മിസ്സ്ഡ്കാൾ ‘!!

വേഗത്തിലീലോകത്തില-

ലിയുമ്പോൾഞാനറിഞ്ഞില്ല

വിലപ്പെട്ടതൊകെയുംകളഞ്ഞുപോയെന്ന്.

ആട്ടവുംപാട്ടും, പിന്നെ

മോഹവുംതീർത്തുഞാൻ

പോകുന്നവഴിയിലൊക്കെയുംനോക്കി!!

പോയതൊക്കെയുംതിരികെലഭിച്ചെങ്കിൽ….

കണ്ടുകിട്ടിയില്ലെനിക്കെന്റെജീവിതം

കണ്ടുകിട്ടുന്നവർഒരു ‘എസ്. എം. എസ് ‘.

ഈനാട്ടുവഴികളിൽകുരുത്തതാണെന്റെ

ജീവൻ – പിന്നെ, നാട്ടിലുംവീട്ടിലും –

ഞാനന്യനായി….

ഇവിടെ – ഈഞാവൽതൊപ്പിലുംഞാനെന്റെ

ജീവിതംതേടി..

ഇവിടെയല്ലോപോയതെൻമാനസം

പിന്നെ, എപ്പോഴോഞാനെൻ

മാനസംതേടിഇവിടെഅലഞ്ഞൂ… ഇന്ന്,

ഞാവലുംപോയി, പച്ചയുംപോയി

മാർബിളും, മെറ്റലുംകുന്നുകൂടി…

നെല്ലിന്കതിരില്ലഎങ്കിലും

നല്ലമണല്പറപ്പുണ്ട്ബാക്കിയായി

ഇവിടെയാണെന്റെമാനസംപോയത്

ഇവിടെയാണെന്റെജീവിതംനിശ്ചലം

കണ്ടുകിട്ടുന്നവർ “ഷെയർ ” ചെയ്യുക

വീണ്ടുംഞാനാലസമായെൻജീവിതത്തെവിളിച്ചു

മറുതലക്കൽഒരുനാറിയെന്നോട്ചൊല്ലി

“സെർവർബിസിയാണ് – ദയവായിലൈനിൽതുടരൂ…”

Lubna K A

February 22, 2025

Posted in Magazine