കുടുംബം,പഠനം,ജീവിതസാഹചര്യങ്ങൾ ?
ഗവണ്മെന്റുഉദ്യോഗസ്ഥയായ ഭാര്യ സ്വാലിഹ, 8ഉം 3ഉം വയസ്സുള്ള 2ആൺകുട്ടികൾ അടങ്ങുന്നതാണ് എന്റെ കൊച്ചുകുടുംബം. 5ആം വയസ്സിൽ ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞു, എന്റെ 8ആം ക്ലാസ് പഠനകാലത്ത് ഉപ്പയും എന്നെ വിട്ട് പിരിഞ്ഞു.
ചേരിയാൻ മലയുടെ അടിവാരത്താണ് എന്റെ വീട്. പ്രാഥമിക വിദ്യാഭ്യാസം അവിടുത്തെ ഒരു സ്കൂളിൽ ആയിരുന്നു. ഏകദേശം 6km ദൂരം സ്കൂളിലേക്കു കൂട്ടുകാരോടൊപ്പം നടക്കും. അതൊരു നൊസ്റ്റാൾജിയ തന്നെയാണ്. മലയും, കുന്നും, കാടും ഒക്കൊയി ഒരു സുന്ദരമായ സ്ഥലം. ഒരുവശത്തേക്കു നോക്കിയാൽ കൊക്ക് ഒക്കെ ആണ്. ഇന്നും ഓർമയിൽ ഉള്ളത് മഴയൊക്കെ പെയ്ത ചെളിയും ചേറും ഒക്കെ ആയിട്ടുള്ള വഴികളിലൂടെ പുസ്തകങ്ങൾ മുറുക്കിപ്പിടിച്ചു, നിറഞ്ഞൊഴുകുന്ന പുഴയിലൂടെ ഫ്രണ്ട്സ്ന്റെ കൂടെയുള്ള ഒരു ഓട്ടം ആണ്. പിന്നീട് SSLC പഠനശേഷം +2വും ഡിഗ്രി എല്ലാം ഒരു ഓർഫനേജിൽ നിന്ന് ആണ് ഞാൻ പൂർത്തിയാക്കിയത്.
നിറഞ്ഞ ചിരിയോടെ കണ്ണിലെ ചെറിയ തിളക്കത്തോടെ ആണ് സർ ഓരോ അനുഭവങ്ങളും ഓർത്തെടുത്ത് നമ്മളോട് പങ്കുവെച്ചത്.
സ്ഥാപനം ആരംഭിക്കാനുള്ള പ്രചോദനം. Bellcell ലേക്കുള്ള യാത്ര വിശദീകരിക്കാമോ ?
ബി.കോം പഠനശേഷം ഒരു പത്രത്തിൽ ചുരുങ്ങിയ കാലം സേവനം അനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചു. പിന്നീട് ഞാൻ പഠിച്ച കോളേജിൽ തന്നെ അക്കൗണ്ടന്റ് ആയി ജോലി ലഭിച്ചു. ഇതിനിടയിൽ അവധിദിവസങ്ങളിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും ഞാൻ മുന്നോട്ട് നീങ്ങി. പഠിച്ചിരുന്ന സ്ഥലത്ത് TAP (Total Achievement Program) എന്നൊരു പരുപാടി ഉണ്ടായിരുന്നു. അതിലെ ചർച്ചകളും ഇടപെടലുകളും ആണ് എനിക്കൊരു പുതിയ ഊർജവും ഉണർവും പകർന്നുനൽകിയത്. അവിടുത്തെ അദ്ധ്യാപകർ പകർന്നുനൽകിയ പുതിയ അറിവുകൾ ബിസിനസ്ലോകത്തേക്കുള്ള എന്റെ കാൽവെപ്പിനെ കൂടുതൽ എളുപ്പമാക്കി.
പ്രിയപ്പെട്ട അദ്ധ്യാപകൻ അനീഷ് സരെ ഞാൻ ഓർക്കുന്നു. "നമ്മുടെ ഉള്ളിൽ ഉള്ള കഴിവ് എന്താണ് എന്ന് നമ്മൾ തിരിച്ചറിയണം, എങ്കിൽ നമ്മുക്ക് ഉയരങ്ങളിൽ എത്താൻ കഴിയും..." ഈ വാക്കുകളാണ് മുന്നോട്ട് ഉള്ള വഴികളിൽ എനിക്ക് വെളിച്ചം പകർന്നത്. ലീഡർഷിപ്പ്, സ്വയംപര്യാപ്തത, ബിസിനസ് അങ്ങനെ എല്ലാം TAP ഇലൂടെ ഞാൻ അറിഞ്ഞു. "ഒരു ബിസിനസ്സുകാരൻ" എന്ന ചിന്ത എനിക്ക് തിരിച്ചുതന്നു. മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ നല്ലൊരു ലീഡറായി മാറുക എന്നതാണ് എന്റെ താൽപ്പര്യം എന്ന് ഞാൻ തിരിച്ചറിഞ്ഞു.
തുടക്കത്തിൽ നേരിട്ട വെല്ലുവിളികൾ. എങ്ങനെ മറികടന്നു.
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ അഷിക്, ആങ്ങാടിപ്പുറത്ത് ഫോൺ ആക്‌സസറീസ് വിതരണ ബിസിനസ് നടത്തുന്നതാണ് ഞാൻ കണ്ടത്. അവൻ മലപ്പുറത്തും തൃശ്ശൂരിലും ശാഖകൾ ആരംഭിച്ചിരുന്നു. ഒരുദിവസം യാദൃശ്ചികമായി ട്രെയിനിൽ കണ്ടുമുട്ടിയപ്പോഴാണ് അവൻ തൃശ്ശൂർ ബ്രാഞ്ച് അടച്ച് നാട്ടിലേക്ക് മടങ്ങുമെന്നു പറഞ്ഞത്. ആയാത്ര എന്റെ ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റായി മാറി. "നിനക്ക് ഇത് വേണോ?" എന്ന അവന്റെ ചോദ്യം എനിക്ക് പ്രചോദനമായി. അവന്റെ ബിസിനസ് ഞാൻ ഏറ്റെടുത്തു. ആ Thrissur റൂട്ടിലേക്കുള്ള മൊബൈൽ ആക്സസറീസ് വിതരണ ബിസിനസ് വെറും 7000രൂപയ്ക്ക് സ്വന്തമാക്കി. അഞ്ചു ദിവസം റൂട്ടിൽ പോയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആക്സസറികൾ വഹിക്കുന്ന യാത്രകളിൽ മുഴുകി. ബിസിനസ് എങ്ങനെ വികസിപ്പിക്കാം എന്ന ചിന്ത ഒടുവിൽ ഒരു ഷോപ്പ് ആരംഭിക്കാമെന്ന തീരുമാനത്തിലേക്ക് എനിക്ക് വഴിതെളിച്ചു. അങ്ങനെയാണ് തൃശ്ശൂർ, അയ്യന്തോൾ എന്നിടത്ത് എന്റെ ആദ്യത്തെ മൊബൈൽ ആക്സസറീസ് ഷോപ്പ് ആരംഭിച്ചത്.
എന്നാൽ, technicians leave എടുക്കുമ്പോൾ അത് ബിസിനസിനെ തകരാറിലാക്കുമെന്ന തിരിച്ചറിവ്, ബിസിനസിന്റെ ദിശ മാറ്റിയ സമയം ആയി. വലിയ ഷോപ്പുകളിലേക്കും ആളുകളിലേക്കും പോയി, ഫോണുകൾക്കായി സേവനങ്ങൾ ലഭ്യമാക്കുന്നതും അവിടെ നിന്നു പല സാങ്കേതിക വിദ്യകളും മനസ്സിലാക്കുന്നതും ആരംഭിച്ചു. ഒടുവിൽ, ഞാൻ തന്നെ ഫോണുകൾ തനിച്ച് അഴിച്ചുപ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ മെല്ലെ ഞാനും ഈ മൊബൈൽ ലോകത്തിന്റെ ഹരം അറിഞ്ഞുതുടങ്ങി.
Bellcell എന്ന പേരിന്റെ ഉത്ഭവം
"ബെൽസെൽ" എന്ന പേര് നിർദേശിച്ചതാണ് എന്റെ ജ്യേഷ്ഠൻ.
ഞാൻ ഒരിക്കലും മറക്കാത്ത ഒരു അനുഭവം പങ്കുവെക്കാം. "പകുതി അറിവുമായി ഞാൻ ശരിയാക്കാൻ ശ്രമിച്ച ഫോൺ കത്തിപ്പോയി, മൊത്തത്തിൽ അതു കേടായി. ഫോൺന്റെ ഉടമസ്ഥനോട് "ചേട്ടാ, ഞാൻ നഷ്ടപരിഹാരം തരാം" എന്നുപറഞ്ഞപ്പോൾ അദ്ദേഹം തന്ന മറുപടി ഉണ്ടായിരുന്നു. "എന്റെ മരിച്ചുപോയ അമ്മൂമ്മയുടെ ചിത്രം ആ ഫോൺലാണ് ഉള്ളത്." ഇതുപോലെ ഉള്ള ചെറിയ ചില അനുഭവങ്ങൾ, ആണ്ടെക്‌നിഷ്യൻ വർക്കുകൾ നന്നായി പഠിക്കണം എന്ന ചിന്ത എനിക്കു വരാൻ കാരണമായത്.
ഭാര്യ സ്വാലിഹയുടെ പിന്തുണയോടെ അങ്ങനെ "മൊബൈൽ ടെക്‌നോളജി" പഠിക്കാൻ മലപ്പുറത്തേക്ക് പോയി. കോട്ടക്കൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠനം ആരംഭിച്ചു. വിവാഹം ഒക്കെ കഴിഞ്ഞ് ചെറിയ സാമ്പത്തികഞെരുക്കങ്ങളിലൂടെ കടന്നുപോയപ്പോഴും ബിസിനസ് ഉയരങ്ങളിൽ എത്തും എന്ന ശുഭപ്രതീക്ഷയാണ് മുന്നോട്ട് ഉള്ള ഊർജം നൽകിയത്.
Bellcell-ന്റെ പ്രത്യേകതകൾ
- നമ്മുടെ സിലബസ് 4മാസം കൂടുമ്പോൾ അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കും.
- നമ്മൾ കൊടുക്കുന്ന അപ്‌ഡേഷൻ ക്ലാസ്സുകളും നമ്മുടെ കണ്ടെന്റും തന്നെയാണ് നമ്മളെ വ്യത്യസ്തരാക്കുന്നത്.
- നമുക്ക് മാത്രമായി അവകാശപ്പെടാവുന്ന Spoken English, Spoken Hindi ക്ലാസ്സുകൾ നൽകുന്നു.
- ഓരോ വിദ്യാർത്ഥിയിലും നല്ല ഒരു ബിസിനസുകാരനെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൽകുന്ന Entrepreneurship training നമ്മുടെ പ്രത്യേകതയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളെ പഠനപരിപാടികളിൽ ഉൾപ്പെടുത്താൻ എന്താണ് ഉദ്ദേശിച്ചത്?
നമ്മുടെ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നത്, നമ്മുടെ വിദ്യാർത്ഥികൾ ഭാവിയിലേക്കു തയാറെടുക്കുന്നുവെന്നുറപ്പാക്കാനുള്ള തന്ത്രപരമായ നീക്കമാണ്. AI വെറുമൊരു ട്രെൻഡ് അല്ല; ഇത് ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ, ആരോഗ്യസംരക്ഷണം, ധനകാര്യം എന്നിവയിൽ നിന്ന് വിദ്യാഭ്യാസത്തിലേക്കും അതിനപ്പുറവും ട്രാൻസ്ഫോം ചെയ്യുന്നു. നമ്മുടെ സിലബസിൽ AI ഉൾപ്പെടുത്തുന്നതിലൂടെ വർദ്ധിച്ചുവരുന്ന സാങ്കേതികവിദ്യാധിഷ്ഠിത ലോകത്ത് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ കഴിവുകൾ ഉപയോഗിച്ച് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കുകയാണു ലക്ഷ്യമിടുന്നത്.
പുതിയ കാലം, പുതിയ സാധ്യതകൾ – Bellcell-ന്റെ സ്വപ്നം എന്താണ്?
ഭാവിയിൽ കേരളത്തിലുടനീളം സർവീസ് ഷോപ്പുകൾ തുടങ്ങാൻ പ്ലാൻ ഉണ്ട്. "സർവീസ് വണ്ടി" എന്നൊരു ആശയം ഞങ്ങളുടെ ആലോചനയിൽ ഉണ്ട്. ഒരുപാട് വലിയ പ്രോജക്ടുകളും സ്വപ്നപദ്ധതികളും ഉണ്ട്.
സ്വയംസംരംഭകത്വത്തിനു പ്രോത്സാഹനം നൽകുക എന്നതാണല്ലോ Bellcell അതിന്റെ സവിശേഷത ആയി പറയുന്ന ഒന്ന്. എന്താണ് അതിനു കാരണം?
Bellcell-ൽ സംരംഭകത്വം വളർത്തുന്നതു ഞങ്ങളുടെ പ്രധാന മൂല്യങ്ങളിലൊന്നാണ്, കാരണം നവീകരണവും സ്വാതന്ത്ര്യവും ഇന്നത്തെ ലോകത്തിലെ വിജയത്തിന്റെ പ്രധാന ശക്തികളെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ സംരംഭകത്വത്തിന് ഊന്നൽ നൽകാനുള്ള കാര്യം, ഞങ്ങളുടെ വിദ്യാർത്ഥികൾ തൊഴിലന്വേഷകർ മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരാകണമെന്നുള്ള ആഗ്രഹമാണ്. സംരംഭകത്വ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, അവസരങ്ങൾ തിരിച്ചറിയാനും യഥാർത്ഥ ലോക പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടേതായ എന്തെങ്കിലും കെട്ടിപ്പടുക്കാനുമുള്ള മാനസികാവസ്ഥ ഞങ്ങൾ അവരെ സജ്ജമാക്കുകയാണ്.
ഇതാണു Bellcell-നെ വേറിട്ടുനിർത്തുന്നത് – ഞങ്ങൾ വെറും കഴിവുകൾ പഠിപ്പിക്കുന്നില്ല; അവരുടെ സ്വന്തം ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങൾ ഞങ്ങളുടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നു.
സ്വയംസംരംഭകത്വത്തെക്കുറിച്ച് ആലോചിക്കുന്നവർക്കു നൽകാനുള്ള ഉപദേശം?
വ്യക്തമായ കാഴ്ചപ്പാടോടെ ആരംഭിക്കുക, എന്നാൽ നിങ്ങളുടെ സമീപനത്തിൽ flexible ഉം ആയിരിക്കുക. സംരംഭകത്വം വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നിറഞ്ഞതാണ്. എന്നാൽ, നിങ്ങൾ പൊരുത്തപ്പെടാനും സ്ഥിരത പുലർത്താനും പഠിക്കാൻ തുറന്ന മനസ്സുള്ളവനായി തുടരുകയാണെങ്കിൽ, പ്രയാസമുള്ള സമയങ്ങളിലും നിങ്ങൾക്ക് അവസരങ്ങൾ കണ്ടെത്താനാകും.
ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് അന്തരീക്ഷത്തിൽ, നിങ്ങളുടെ കഴിവുകളും അറിവും അപ്‌ഡേറ്റ് ചെയ്യുന്നതു തുടരുക.
ഈ മനോഹരമായ സംഭാഷണം ഞങ്ങൾ അവസാനിപ്പിക്കുമ്പോൾ, സാങ്കേതികവിദ്യകൾക്കും സ്വയംപര്യാപ്തതയ്ക്കും Bellcell നൽകുന്ന പ്രാധാന്യം വലിയൊരു പ്രചോദനമാണ്.
സർ, ഇന്നു നിങ്ങളുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ചതിന് നന്ദി. നിങ്ങൾ നൽകിയ ഉപദേശങ്ങളും ചിന്തകളും സംരംഭകരായും പഠിതാക്കളായും വളരാൻ ആഗ്രഹിക്കുന്നവരെ തീർച്ചയായും പ്രചോദിപ്പിക്കും. മൊബൈൽ ടെക്‌നോളജി വിദ്യാഭ്യാസത്തിന്റെ ഭാവി Bellcell രൂപപ്പെടുത്തുന്നതു കാണാനുള്ള ആകാംക്ഷയോടെ...

Lubna K A
February 15, 2025

Sirajudheen Bava
February 15, 2025
- By admin
- No Comments