ഏത് ദൈവത്തിൻ കോപമാണെൻ കുഞ്ഞേ ...
ഏതു ദൈവത്തിൻ പ്രീതിയാണെൻ കുഞ്ഞേ ...
ഏത് ദൈവത്തിൻ കോപമാണെൻ കുഞ്ഞേ ...
ഏതു ദൈവത്തിൻ പ്രീതിയാണെൻ കുഞ്ഞേ ...
കൂപ്പിയ കൈകൾ ചിന്നിച്ചിതറിയോ...
നിൻെറ കുഞ്ഞിക്കാലുകൾ ഷെല്ലിൽ മുറിഞ്ഞുവോ ..
കൂപ്പിയ കൈകൾ ചിന്നിച്ചിതറിയോ...
നിൻെറ കുഞ്ഞിക്കാലുകൾ ഷെല്ലിൽ മുറിഞ്ഞുവോ ..
ഗാസ മുനമ്പിൻെറ നോവിൽ പിടഞ്ഞുവോ
ഗായത്രിമന്ത്രവും നിസ്കാരവും
ഗാസ മുനമ്പിൻെറ നോവിൽ പിടഞ്ഞുവോ
ഗായത്രിമന്ത്രവും നിസ്കാരവും
ഏതൊരാത്മാവിനെ ചേർത്തു പിടിയ്ക്കേണ്ടു
ഏതു ജാതി മതത്തിൽ പിറന്നു നീ
ഏതൊരാത്മാവിനെ ചേർത്തു പിടിയ്ക്കേണ്ടു
ഏതു ജാതി മതത്തിൽ പിറന്നു നീ
ആരു നിന്നെ അനുയായിയാക്കിയോ
അരുമയാം മാനസം കുത്തിനുക്കിയോ
യുദ്ധം വിശ്രംബിത പുല്ലിംഗമായിൻറെ
പെറ്റമ്മയെ പെങ്ങളെ ചുട്ടു കത്തിക്കുമ്പോൾ യുദ്ധം വിശ്രംബിത പുല്ലിംഗമായിൻറെ
പെറ്റമ്മയെ പെങ്ങളെ ചുട്ടു കത്തിക്കുമ്പോൾ
കണ്ണിൽ അഗ്നിസ്ഫുലിംഗമായി നീ കേഴുന്നു
എണ്ണിയാൽ ഒടുങ്ങാത്ത സ്മരണാഞ്ജലികളാൽ
നാഗസാക്കി ഒരുക്കിയ ലോകമേ
നാഗസാക്കി ഒരുക്കിയ ലോകമേ
നന്മ വറ്റി വരണ്ട ഭൂഗോളമേ
ഇനിയും വിടരുന്ന പൂക്കളും പ്രഭാതവും
ഈറനണിയാത്ത കണ്ണും കഠാരയും
നേർക്കു നീ നേർ പോർവിളി പോയി ഇനിയും
വേർപിരിയേണ്ടും കാലും അടുക്കുവോ
കുരിശു യുദ്ധങ്ങളിൽ പിടഞ്ഞ പിൻഗാമികൾ
നിറഞ്ഞ കണ്ണുമായ് നിരനിരക്കുമീ
പൊരിഞ്ഞു കത്തുന്ന മണൽ തരികളിൽ
ചൊരിഞ്ഞ രക്തത്തിൽ എരിപൊരിയുമായ്
അവർ വിളിച്ചതും അവതാരങ്ങളെ
അവർ ഭരിച്ചതും മതബോധങ്ങളെ
എവിടെ കുഞ്ഞേ നിൻ നനുനനുത്തൊരു
കവിളിൽ കവിളിൽ ഒഴുകുന്ന നുണകണങ്ങളും
കരയുവാൻ കണ്ണിൽ ചുടുനീർ വറ്റിയ
കരളും കാലത്തിൻ വിളനിലങ്ങളും
കരയുവാൻ കണ്ണിൽ ചുടുനീർ വറ്റിയ
കരളും കാലത്തിൻ വിളനിലങ്ങളും
ഇനിയും വേണ്ടയീ മരുഭൂമീയുദ്ധം
ഇനിയും വേണ്ടയീ മരുഭൂമീയുദ്ധം
കനിവും നീർച്ചാലും പുഴകളും മാത്രം
മനുഷ്യ നന്മയ്ക്കായ് മതങ്ങളും വേണ്ട
മനുഷ്യ സ്നേഹത്തിൻ വിളക്കുമരം മാത്രം
തകർക്കാൻ ചങ്ങല മത ഭ്രാന്തത്തിൻെറ
തകർക്കാൻ ചങ്ങല മത ഭ്രാന്തത്തിൻെറ
തളച്ചിടും മണ്ണിൻ മഹത്വം മാനവർക്ക്
തളച്ചിടും മണ്ണിൻ മഹത്വം മാനവർക്ക്
ശുഭം

Haridasan
February 11, 2025
- By admin