INTERNET OF THINGS

Old phones: – ഹലോ സ്മാർട്ട്‌ഫോൺ! എങ്ങനെ ഉണ്ട് നിങ്ങളുടെ പുതിയ ജീവിതം?

Smartphones: – കുഴപ്പം ഇല്ലാതെ പോകുന്നു. പുതിയ ആപ്പുകൾ, ഫീച്ചറുകൾ അപ്ഡേറ്റ് ആവുന്നതുകൊണ്ടു ബോറിങ് ഒന്നുമില്ല. നിന്റെ വിശേഷങ്ങൾ എന്തൊക്കെയാ?

Old phones: – ഇവിടെയും പ്രശ്നങ്ങൾ ഒന്നും ഇല്ല.

Smartphones: – ആദ്യമായി കണ്ടുപിടിച്ച ഫോൺ ആയതുകൊണ്ട് നിനക്ക് മാർക്കറ്റിംഗ് ഒക്കെ എങ്ങനെയുണ്ട്?

Old phones: – അതെ, നി പറഞ്ഞത് ശരിയാ.. ആദ്യകാലങ്ങളിൽ എന്നെ മതിയായിരുന്നില്ല ആൾക്കാർക്ക്. ഇപ്പോഴും ആദ്യകാല മനുഷ്യർ എന്നെ തന്നെയാ ഉപയോഗിക്കുന്നത്. ആട്ടെ, നിന്റെ കാര്യങ്ങൾ എങ്ങനെയാ?

Smartphones: – എന്റെ കാര്യം പറയണേൽ ഇന്നത്തെ തലമുറക്ക് ഞാൻ ഇല്ലാതെ ഉറങ്ങാൻ പോലും പറ്റില്ല.. എഴുന്നേൽക്കുന്നതു പോലും എന്നെ നോക്കിയിട്ടാണ്.

Old phones: – എനിക്ക് തോന്നുന്നു നമ്മൾ ജനിച്ചിട്ടു ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ കുട്ടികൾ ഒക്കെ ഫുഡ് പോലും കഴിക്കാതെ ഇരുന്നേനെ എന്ന്.

Smartphones: – അതെ, നി പറഞ്ഞതാ ശരി. എന്നെ കാണിച്ചുകൊടുത്താലേ കുട്ടികൾ മാതാപിതാക്കൾ പറയുന്നതു കേൾക്കുകയുള്ളു.

Old phones: – അതെടാ, ഇപ്പോൾ പണ്ടത്തെ പോലെ അല്ല. ആദ്യം ഒക്കെ എന്നെ ഉപയോഗിച്ചിരുന്നതു ഫോൺ വിളിക്കാൻ ആണ്. ഇപ്പോൾ നിന്നെ പോലെയുള്ള വലിയ ആൻഡ്രോയിഡ് ഫോണുകൾ വന്നപ്പോൾ കുട്ടികൾ മുഴുവൻ സോഷ്യൽ മീഡിയയിൽ ആയി.

Smartphones: – കുട്ടികൾ മാത്രമല്ല, എല്ലാവരും ഇപ്പോൾ ഇതിൽ തന്നെയാണ്.

Old phones: – നി അറിഞ്ഞോ? 2 ദിവസം മുൻപ് ഒരു പെൺകുട്ടി മരിച്ചത്. ആളുകൾ പറയുന്നതു ഫോൺന്റെ ഉപയോഗം കാരണം ആണത്രെ.

Smartphones: – അതു തന്നെ ഞാൻ കേട്ടിരുന്നു.. ഒരു തരത്തിൽ സോഷ്യൽ മീഡിയ നല്ലതും ചീത്തയും ആണ്. അതിലൂടെ എത്രയോ പേരാണ് ചീത്തയാവുന്നത്!

Old phones: – അതെ, ഏതു ഒരു സാധനവും അമിതമായി ഉപയോഗിക്കാതെ ഇരിക്കുക.

Smartphones: – നി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എടാ, പിന്നെ കടയിൽ എന്നെ വാങ്ങിക്കാൻ ആളുകൾ വന്നു.

Old phones: – നിന്നെ വാങ്ങിക്കാൻ ആളുകൾ കൂടുതലല്ലെ.

Smartphones: – അതെ, ചെറിയ കുട്ടികൾ ഉള്ളവിടത്തിൽ ഫോൺകൾ എല്ലാം പെട്ടെന്ന് ചീത്തയാവും.

Old phones: – ഇപ്പോളത്തെ ഫോൺകൾ ഒന്നും ശരിയാകാൻ കടകളിൽ കൊടുക്കില്ലേ?

Smartphones: – അതിനു നല്ല ടെക്‌നിഷ്യൻമാർ ഒന്നും ഈ കാലത്ത് ഇല്ലല്ലോ. ഇങ്ങനെ ഉള്ള സമയത്താണ് മൊബൈൽ ടെക്‌നിഷ്യൻ കോഴ്സ് ഒക്കെ പഠിക്കാൻ തോന്നുന്നത്.

Old phones: – കുട്ടികൾ വളരുമ്പോ അങ്ങനെ എല്ലാം പഠിച്ച് നമ്മുടെ അസുഖം മാറ്റാൻ കഴിയുന്നവർ ആവുമെന്ന് വിചാരിക്കാം.

Smartphones: – ഓക്കേടാ, പിന്നെ കാണാം, കുറച്ചു തിരക്ക് ഉണ്ട്.

Old phones: – Okey, bye…

Aparna A.S

February 20, 2025

Posted in Magazine